ഹ​രി​ത ക​ര്‍​മ്മ സേ​നാം​ഗ​ത്തി​നെ​തി​രെ ക​യ്യേ​റ്റം; വീ​ട്ടു​ട​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു


ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹ​രി​ത ക​ര്‍​മ്മ സേ​നാം​ഗ​ത്തി​നെ ക​യ്യേ​റ്റം ശ്ര​മി​ച്ച കേ​സി​ല്‍ ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​രു​വ​ന്നൂ​ര്‍ തേ​ല​പ്പി​ള്ളി ക​ത്ത​നാം​പ​റ​മ്പി​ല്‍ സ​ത്യ​ദേ​വ​നെ​തി​രെ​യാ​ണ് (62 ) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ത്തു​ക​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി മൊ​ബൈ​ലി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി ഓ​ടി വ​ന്ന് ബ​ഹ​ളം വ​ച്ച് ത​ന്റെ ഫോ​ണ്‍ പി​ടി​ച്ച് വാ​ങ്ങി കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ക്ര​മ​ണം നേ​രി​ട്ട ക​രു​വ​ന്നൂ​ര്‍ തേ​ല​പ്പി​ള്ളി പെ​രു​മ്പി​ള്ളി വീ​ട്ടി​ല്‍ ട്രീ​സ ( 52) പ​റ​ഞ്ഞു.

ആ​റ് വ​ര്‍​ഷ​മാ​യി ഹ​രി​ത സേ​നാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​നി​ക്ക് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു അ​നു​ഭ​വ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പ​രാ​തി പി​ന്‍​വ​ലി​ച്ച് ഒ​ത്ത് തീ​ര്‍​പ്പി​ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍ എ​ത്തി ര​ണ്ടാ​മ​തും മൊ​ഴി ന​ല്‍​കി കേ​സ്സെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു മാ​സ​ത്തെ വി​ശ്ര​മ​മാ​ണ് നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ട്രീ​സ സൂ​ചി​പ്പി​ച്ചു.

‍ കേ​സി​ന് പോ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നും ആ​രും സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment