പയ്യോളി: അയനിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകള്‍ ഹരിത (20) യെയാണ് കാണാതായത്. ജനുവരി 31 നു രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയതാണ്.
ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയാണ് ഹരിത. കാണാതാകുമ്പോള്‍ കാപ്പി കളര്‍ ടോപ്പും കറുത്ത പാന്റുമാണ് വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാം.
വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു. ഫോണ്‍ : 0496 – 2602034.