കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി; ഹ​രി​യാ​ന പ​ത്ത് കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ​ഒ​ന്പ​തി​ലും ​ബി​ജെ​പി​ക്കു ജ​യം

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണു കോ​ൺ​ഗ്ര​സി​നു വീ​ണ്ടും തി​രി​ച്ച​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന  10 കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഒ​ൻ​പ​തി​ലും ബി​ജെ​പി ജ​യി​ച്ചു.

ഗു​രു​ഗ്രാം, ഫ​രീ​ദാ​ബാ​ദ്, ഹി​സാ​ർ, റോ​ത്ത​ക്ക്, ക​ർ​നാ​ൽ, യ​മു​ന​ന​ഗ​ർ, അം​ബാ​ല, സോ​നി​പ​ത്ത്, പാ​നി​പ​ത്ത് എ​ന്നീ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലാ​ണു ബി​ജെ​പി​യു​ടെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. ബി​ജെ​പി​ക്കു ന​ഷ്ട​മാ​യ മ​നേ​സ​റി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി വി​മ​ത​നു​മാ​യ ഡോ. ​ഇ​ന്ദ​ർ​ജി​ത് യാ​ദ​വി​നാ​ണു ജ​യി​ച്ച​ത്. 

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഭൂ​പീ​ന്ദ​ർ ഹൂ​ഡ​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ റോ​ത്ത​ക്കി​ലും ഗു​രു​ഗ്രാ​മി​ലും ഉ​ൾ​പ്പെ​ടെ ബി​ജെ​പി ജ​യി​ച്ച​ത് കോ​ൺ​ഗ്ര​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ബി​ജെ​പി​യോ​ടു കോ​ൺ​ഗ്ര​സ് നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ള്‍ ‘ട്രി​പ്പി​ൾ എ​ൻ​ജി​ൻ’ സ​ർ​ക്കാ​രി​നു ന​ൽ​കി​യ അം​ഗീ​കാ​ര​മാ​യി വി​ജ​യ​ത്തെ കാ​ണു​ന്നെ​ന്നു മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സൈ​നി പ​റ​ഞ്ഞു. 

Related posts

Leave a Comment