ഫരീദാബാദ്: പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര.
ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനു നേരേ വെടിയുതിര്‍ത്തത്. കൊന്നത് ബ്രാഹ്മണൻ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രതിക്ക് ഒരുപാട് ഖേദം തോന്നി. അയാൾ തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു എന്ന് പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു.
ആര്യന് മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിയ കേസിൽ കൗശിക് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്‍ത്തത്. പശുക്കടത്തുകാര് കാറില്‍ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര്‍ ആര്യനെ കൊലപ്പെടുത്തിയത്.