അവിവാഹിതര്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. യുവതീയുവാക്കള്‍ക്കും പെന്ഷന് അപേക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്.
45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചത്.
’45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മാസം 2750 രൂപ വീതം പെന്ഷന് നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’ ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന് പുറമേ, 40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും സമാനമായ പെന്ഷന് അനുവദിക്കും.
മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും പെന്‍ഷനായി അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഈ അനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യകാല പെന്ഷന് അര്‍ഹത ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.