ഗു​ണ്ടാ​പ്പോ​ര്; എ​തി​ർ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ചു​ട്ടു​കൊ​ന്നു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ധോ​ലോ​ക നാ​യ​ക​ൻ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘാം​ഗ​മാ​യ ഗു​ണ്ടാ​നേ​താ​വ് രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​യും കാ​ലും ബ​ന്ധി​ച്ച നി​ല​യി​ലാ​ണെ​ന്നും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ണാ​നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഗു​ണ്ടാ​നേ​താ​വ് ദ​വീ​ന്ദ​ർ ബാം​ബി​ഹ ഏ​റ്റെ​ടു​ത്തു. ല​ഡ്വ സ്വ​ദേ​ശി​യാ​യ രാ​ജ​ൻ വെ​ടി​വ​യ്പ് ഗു​ണ്ടാ​പ്പോ​ര് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം രാ​ജ​ന്‍റെ ബ​ന്ധു​വാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. ഏ​റെ​നാ​ളു​ക​ളാ​യി ഇ​യാ​ൾ കു​ടും​ബ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​യാ​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

Related posts

Leave a Comment