മ​ക്ക​ള്‍​ക്ക് ചി​ല്ലി​ക്കാ​ശ് കൊ​ടു​ക്കി​ല്ല ! സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ട് റി​ട്ട​യ​ര്‍​മെ​ന്റ് ലൈ​ഫ് അ​ടി​ച്ചു പൊ​ളി​ക്കാ​ന്‍ പോ​വാ​ണെ​ന്ന് ഹ​രി​യാ​ന സ്വ​ദേ​ശി…

ജീ​വി​ത​കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു സ​മ​യം പോ​ലും ത​നി​ക്കാ​യി ചെ​ല​വി​ടാ​തെ എ​ന്നും മ​ക്ക​ള്‍​ക്കാ​യി ജീ​വി​ക്കു​ക​യും ജീ​വി​താ​വ​സാ​നം വ​രെ മ​ക്ക​ള്‍​ക്കാ​യി സ​മ്പാ​ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി ആ​ളു​ക​ള്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്.

ഒ​ടു​വി​ല്‍ മ​ക്ക​ളാ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ഈ ​ജീ​വി​തം ത​ന്നെ ഒ​രു ന​ഷ്ട​ക്ക​ച്ച​വ​ട​മാ​യി തോ​ന്നാം.

അ​ത്ത​ര​ക്കാ​ര്‍ തീ​ര്‍​ച്ച​യാ​യും ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഈ ​മ​നു​ഷ്യ​നെ പ​രി​ച​യ​പ്പെ​ട​ണം. ത​ന്റെ സ​മ്പാ​ദ്യ​ത്തി​ല്‍​നി​ന്ന് ചി​ല്ലി​ക്കാ​ശു​പോ​ലും മ​ക്ക​ള്‍​ക്ക് കൊ​ടു​ക്കി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചു​റ​ച്ച് വി​ശ്ര​മ ജീ​വി​തം ആ​ഘോ​ഷ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ധ​രം​ബീ​ര്‍.

ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ന്റെ സ​മ്പാ​ദ്യ​ങ്ങ​ള്‍ ഒ​ന്നും കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കാ​യി നീ​ക്കി​വെ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ര്‍​ക്കു വേ​ണ്ട​ത് അ​വ​ര്‍ സ്വ​യം ക​ണ്ടെ​ത്ത​ട്ടെ എ​ന്നു​മാ​യി​രു​ന്നു വീ​ഡി​യോ​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഒ​പ്പം റി​ട്ട​യ​ര്‍​മെ​ന്റ് ലൈ​ഫ് സ്വ​സ്ഥ​ത​യോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ചെ​ല​വ​ഴി​ക്കാ​നാ​ണ് സ​മ്പാ​ദ്യം ഉ​പ​യോ​ഗി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

ഒ​രു ആ​ഡം​ബ​ര സി​മ്മി​ങ് പൂ​ളി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ചു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത​ത്.

ത​ങ്ങ​ളെ​ത്ത​ന്നെ എ​ങ്ങ​നെ പോ​റ്റ​ണ​മെ​ന്ന് ത​ന്റെ മ​ക്ക​ള്‍ പ​ഠി​ക്ക​ണ​മെ​ന്നും, എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി സ​മ്പ​ന്ന​രാ​കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ല്‍ ചോ​ദി​ക്കു​ന്നു.

ത​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ താ​ന്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ള്‍ ത​ന്റെ അ​ധ്വാ​ന​ത്തി​ന്റെ ഫ​ലം ആ​സ്വ​ദി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ത​ന്റെ കു​ട്ടി​ക​ളും സ്വ​യം പ​ര്യാ​പ്ത​ത​യു​ടെ ആ​ന​ന്ദം അ​നു​ഭ​വി​ക്ക​ട്ടെ എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ വൈ​റ​ലാ​യ വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. വീ​ഡി​യോ ക​ണ്ട നി​ര​വ​ധി പേ​ര്‍ ധ​രം​ബീ​റി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ ധ​രം​ബീ​റി​ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്. ഇ​തി​നു​മു​ന്‍​പും അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment