മെയ്ൻപുരി: സംസ്ഥാന അതിർത്തിയിൽ നാട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന ആറുവയസുകാരി ട്രക്ക് ഇടിച്ച് മരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
സ്വദേശമായ സിതാപുർ ജില്ലയിലേക്ക് പോകാൻ മാതാപിതാക്കൾക്കൊപ്പം ഉത്തർപ്രദേശ് സർക്കാർ ഏർപ്പെടുത്തുമെന്നു അറിയിച്ച ബസ് കാത്തുന്ന പ്രിയങ്കയെന്ന ആറുവയസുകാരിയാണ് അപകടത്തിൽ മരിച്ചത്.
“ഹരിയാണയില്‍ ഒരാളുടെ കൃഷിയിടത്തിലാണ് എനിക്ക് ജോലി. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ലോകക്ഡൗണ്‍ ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്ന് കരുതി മടങ്ങിയതാണ്.’
പ്രിയങ്കയുടെ പിതാവ് പറയുന്നു. ഹരിയാനയിൽനിന്നാണ് ഇവർ യുപി അതിർത്തിയായ മെയ്ൻപുരിയിൽ എത്തിയത്. ഹരിയാനയിൽ ട്രക്കിലാണ് ഇവർ ഇവിടെവരെ എത്തിച്ചേർന്നത്. അതിർത്തിയിൽവച്ച് ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയ പോലീസ് ഇവരെ ഇവിടെ ഇറക്കുകയായിരുന്നു.
നാട്ടിലേക്കുപോകാൻ സർക്കാർ തയാറാക്കിയ ബസുകൾ ഉടനെ എത്തുമെന്നും പോലീസ് അറിയിച്ചു. കുടുംബം ബസ് കാത്ത് റോഡരുകിൽ നിൽക്കുമ്പോൾ കല്ല് കയറ്റിവന്ന ട്രക്ക് ബാലികയെ പിന്നിൽനിന്ന് ഇടിച്ചിടുകയായിരുന്നു. കുട്ടിയെ ഇടിച്ചുവീഴ്ത്തിയ ട്രക്ക് ചെക്ക്പോസ്റ്റിലെ ബാരിക്കേഡുകളും തകർത്ത് മുന്നോട്ടുപോയാണ് നിന്നത്.