ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസ്.
ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ആറ് മാസങ്ങൾക്കു മുൻപാണ് പീഡനം ആരംഭിച്ചത്.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പെണ്‍കുട്ടി ഒരു കടയില്‍ പോകുമായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്.
പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കൾ പോലീസില്‍ വിവരമറിയിച്ചു.
സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.