കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ മൂന്ന് ലക്ഷം തട്ടി. ഗുജറാത്തിലെ ബിറ്റ്കോയിന് വില്പനക്കാരന്റെ നാഷണലൈസ്ഡ് ബാക്ക് അക്കൗണ്ടിലേക്കാണ് അഞ്ച് ലക്ഷം മാറ്റിയത്. ഹാക്ക് ചെയ്യുന്നത് അപ്പോള്‍ തന്നെ മനസിലാക്കിയ സഹകരണബാങ്ക് ഇടപെട്ടതിനാല്‍ അഞ്ച് ലക്ഷത്തില്‍ രണ്ട് ലക്ഷം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞു.
ബാക്കി മൂന്ന് ലക്ഷം ഹാക്കര്‍മാര്‍ തട്ടിയതായാണ് സംശയം. ഇതു സംബന്ധിച്ച് ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ അന്വേഷണം തുടങ്ങി. ഗുജറാത്തിലെ അക്കൗണ്ട് നമ്പറുകാരനെ പോലീസ് ബന്ധപ്പെട്ടപ്പോള്‍ താന്‍ പണം ഹാക്ക് ചെയ്തിട്ടില്ലന്നും തന്നോട് ഓണ്‍ലൈനില്‍ ബിറ്റ് കൊയിൻ വാങ്ങിയവനാണ് പണം ഹാക്ക് ചെയ്തതെന്നുമാണ് മൊഴി. ഇത് ശരിയാവനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
ഗുജറാത്തിലെ ബിറ്റ് കോയിന് വ്യാപാരിക്ക് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയാണ് ഹാക്കര്‍ ഇപ്പോള്‍ ബാങ്കില്‍ നിന്ന് തട്ടി ബിറ്റ് കൊയിന്‍ വിറ്റയാളുടെ അക്കൗണ്ടിലിട്ട് പണിപറ്റിച്ചത്. ഇതുകൊണ്ട് തന്നെ പണം എങ്ങനെ തിരികെ പിടിക്കാമെന്ന അന്വേഷണത്തിലാണ് പോലീസ്.