നായകന്റെ ജീവിതവും, പ്രശ്നങ്ങളും, വില്ലന്റെവരവും, ട്വിസ്റ്റും, ക്ലൈമാക്സും നിറഞ്ഞ ചലച്ചിത്രങ്ങൾ പലപ്പോഴും കാഴ്ചകാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താറുണ്ട്.
എന്നാൽ ഒരു സിനിമ കഥയെ വെല്ലുന്ന വമ്പൻ ട്വിസ്റ്റാണ് കുഞ്ഞ് ഹാർലിയുടെയും അമ്മ നാഥേലിന്റെയും ജീവിതത്തിൽ സംഭവിച്ചത്.
ഈ ചതി വേണ്ടായിരുന്നു
സെറിബ്രൽ പാൾസി എന്ന രോഗ ബാധിതനായ അഞ്ചു വയസുകാരൻ ഹാർലിക്ക് വീൽ ചെയറിന്റെ സഹായമില്ലാതെ നടക്കാൻ സാധിക്കില്ല.
മകന്റെ ഈ വൈകല്യത്തിൽ അവനു താങ്ങാകുന്നത് അമ്മ നാഥേലാണ്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഹാർലിയുടെ വീൽ ചെയർ റാമ്പ് മോഷ്ട്ടിക്കപെട്ടു .
വീൽ ചെയർ മോഷണം പോയതോടെ ഹർലിയെ അമ്മ കൈകളിൽ താങ്ങിയാണ് നടത്തുന്നത്.
നാധേൽ പോലീസിന് പരാതി നൽകുകയും മോഷണത്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നതിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.പ്രതീക്ഷയോടെ കാത്തിരുന്നു.
ഇതല്ലേ ട്വിസ്റ്റ്
എന്തായാലും വലിയൊരു ട്വിസ്റ്റായിരുന്നു കുഞ്ഞു ഹാർലിയെ കാത്തിരുന്നത്.
ഒരു തകർപ്പൻ ട്വിസ്റ്റാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെന്നാണ് നാഥേലിയയും ഹർലിയും പറയുന്നത്.തിങ്കളാഴ്ച ഒരു സ്ത്രീ നാഥേലിനെ തേടിയെത്തി.അവരുടെ കയ്യിൽ ഒരു വീൽ ചെയർ ഉണ്ടായിരുന്നു.
അത് കണ്ടതെ കുഞ്ഞു ഹർലിക് സന്തോഷമായി. തന്റെ നഷ്ടപെട്ട വീൽ ചെയർ.ആ സ്ത്രീ ഹാർലിക്ക് നഷ്ടമായ വീൽ ചെയർ റാമ്പ് തിരിച്ചു നൽകുകയും ചെയ്തു.
അപ്പോൾ ആരാണ് കള്ളൻ
ഇത് താൻ ഫേസ്ബുക്കിൽ വന്ന പരസ്യം കണ്ട് വാങ്ങിയതാണെന്നും പിന്നീട് നാഥേൽ പങ്കുവെച്ച പോസ്റ്റ് കണ്ടപ്പോഴാണ് ഇത് മോഷ്ടിക്കപ്പെട്ടതായിരുന്നു എന്ന സത്യാവസ്ഥ തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു.
യഥാർത്ഥ മോഷ്ടാവിനെ തേടിയുള്ള പോലീസിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ് പ്രതിയെ ഉടൻ പിടികൂടും എന്ന വിശ്വാസത്തിലാണ് നാഥേലും കുടുംബവും.