ന്യൂഡല്‍ഹി: ഇന്ത്യ വനിതാ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കോവിഡ് മുക്തയായി. രോഗമുക്തയായ വിവരം താരംതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 30നാണ് ഹര്‍മന്‍പ്രീതിനു കോവിഡ് ബാധിച്ചത്.
രണ്ടാഴ്ചയിലേറെ ക്വാറന്റൈനിലായിരുന്ന താരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയി.പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചു.
സുഖമായിരിക്കുന്നു എന്ന് ഹര്‍മന്‍പ്രീത് ട്വിറ്ററില്‍ കുറിച്ചു. സൂക്ഷിക്കുക, കൂടുതല്‍ കരുതലായിരിക്കുക. വൈറസ് വലിയ അപകടകാരിയാണ്. അധികൃതർ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നും താരം കുറിച്ചു.