തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപ്പർ ഹർഷാദിന്റെ(45) മരണത്തെ കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം. ആത്മഹത്യ ചെയ്തെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പാമ്പിനെ കൊണ്ട് മനപൂർവം കടിപ്പിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രചാരണം. എന്നാലിത് ആരുടെയോ ഗൂഢനീക്കം എന്നാണു ബന്ധുക്കൾ പറയുന്നത് .
അടുത്തിടെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഹർഷാദിന്റെ മാതാപിതാക്കൾ പരാതി നൽകി എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ പാമ്പ് കടിയെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കു പരാതി നൽകിയിരുന്നു.
ഇനി ഇത്തരം മരണം അവിടെ സംഭവിക്കാൻ പാടില്ല എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിരുന്നു. ഈ പരാതി കാരണം ആനൂകൂല്യം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് ആരോപിച്ചു ഹർഷാദിന്റെ ഭാര്യ സഹോദരൻ ഹർഷാദിന്റെ മാതാവിനോട് സംസാരിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ മാതാവിനെ മർദിച്ചതായി പരാതി ഉണ്ടായിരുന്നു.
ഈ പരാതിയാണ് ഇപ്പോൾ മറ്റൊരു തരത്തിൽ പ്രചരിക്കുന്നതും കുടുംബത്തിലെ പ്രശ്നങ്ങൾ ഹർഷാദിന്റെ ആത്മഹത്യയിലേക്ക് നയിച്ച് എന്ന തരത്തിലും പ്രചരിപ്പിക്കുന്നതും.