സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരുൾപ്പെടെയുള്ള പ്രതികളെപ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി.
പ്രതികളായ ഡോ . രമേശൻ, ഡോ. ഷഹന , സ്റ്റാഫ് നഴ്സ് രഹന , മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്.
അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് സമർപ്പിച്ചു. പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്.
അപേക്ഷ സമർപ്പിക്കാൻ വൈകിയതോടെ ഹർഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതിനാല്‍ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശക്തമായ സമ്മര്‍ദം സര്ക്കിരിനുമേലുണ്ട്.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടറും രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് അയച്ച അപേക്ഷ വ്യക്തതക്കുറവിന്റെ പേരിൽ മടക്കിയിരുന്നു.
പ്രോസിക്യൂഷൻ അനുമതി തേടി ഒരുമാസത്തിന് ശേഷമാണ് കമ്മീഷണർ തിരുത്തലുകൾ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ചില തീയതികളില്‍ വ്യക്തത വേണമെന്നായിരുന്നു ആവശ്യം.
ഇതോടൊപ്പം സ്കാനിംഗ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ മൊഴി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസി. കമ്മീഷണറുടെ റിപ്പോർട്ട് തിരിച്ചയച്ചത്.
പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായതിനാൽ നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്നാണ് ഹർഷിന ആരോപിക്കുന്നത്.
നീതി തേടി നേരത്തെ ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് ആരോഗ്യപ്രവർത്തകരെ കുറ്റക്കാരനെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.