തിരുവനന്തപുരം: ശ്രീകാര്യത്ത് വേട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹക് രാജേഷിനാണ് വെട്ടേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നഗരത്തിൽ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി ഹർത്താൽ
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ശ്രീകാര്യത്തുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് കാര്യവാഹക് രാജേഷാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷിന്റെ കാലിനും കൈക്കുമാണ് വേട്ടേറ്റത്. നഗരത്തിൽ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.