തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു