ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ അക്രമസംഭവങ്ങൾ അരങ്ങേറി. എന്നിരുന്നാലും ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളെ ചിരിപ്പിച്ച് വ്യാപകമായി പ്രചരിച്ചു. അതിലൊന്നാണ് പോലീസ് വാഹനത്തിനരികെ കൂടി ഓടുന്ന ഹർത്താൽ അനുകൂലിയുടെ ചിത്രം.
ഈ ചിത്രത്തിനു പിന്നിലെ സംഭവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പോലീസിൽനിന്നു രക്ഷപ്പെടാനായി ഓടിയ പ്രവർത്തകൻ നേരെ ചെന്നുപ്പെട്ടത് പോലീസിന്റെ തന്നെ കൈയിൽ. അവർ തൂക്കിയെടുത്ത് പോലീസ് വാഹനത്തിൽ കയറ്റുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകർക്കെതിരേ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.