തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാൽ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ പേരൂർക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.