തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും മർദ്ദനമേറ്റതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മലപ്പുറത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കി. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ; പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
