ഹർത്താൽ  ജനജീവിതത്തെ ബാധിക്കാതെ തുടങ്ങി; സ്വകാര്യ-കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു

കോട്ടയം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹർത്താൽ. അതേസമയം, ഹർത്താൽ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല.

സ്വകാര്യ-കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും തടസങ്ങളില്ലാതെ നിരത്തിലിറങ്ങി. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. അയ്യപ്പ ധർമസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ബസുകൾ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകളും കെഎസ്ആർടിസി അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു.

Related posts