ഹർത്താൽ ദിനത്തിൽ ആലപ്പുഴ ജി​ല്ല​യി​ൽ  അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 231 പേ​രെ അറസ്റ്റു ചെയ്തു

ആ​ല​പ്പു​ഴ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും ത​ലേ​ന്നും ഒ​ക്കെ​യാ​യി ന​ട​ന്ന അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ലൊ​ട്ടാ​കെ 231 പേ​രു​ടെ അ​റ​സ്റ്റ് ഇ​ന്നു രാ​വി​ലെ വ​രെ​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്പ​തോ​ളം കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ ബ്രോ​ക്ക​ൻ വി​ൻ​ഡോ​യു​ടെ ഭാ​ഗ​മാ​യി ശേ​ഷി​ക്കു​ന്ന​വ​രു​ടെ​യും അ​റ​സ്റ്റു​ക​ൾ ഉ​ട​ൻ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഹ​ർ​ത്താ​ൽ ത​ലേ​ന്നു ത​ന്നെ പ​ല​യി​ട​ത്തും അ​ക്ര​മം ആ​രം​ഭി​ച്ചി​രു​ന്ന​തി​നാ​ൽ പോ​ലീ​സും ജാ​ഗ​രൂ​ക​രാ​യി​രു​ന്നു. എ​ണ്‍​പ​തോ​ളം പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലും ആ​ക്കി​യി​രു​ന്നു.

ക​ലാ​പ​മു​ണ്ടാ​ക്കി​യ​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​ത്ത​ര​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​നാ​യി സ​ബ്ഡി​വി​ഷ​ണ​ൽ ത​ല​ത്തി​ൽ ത​ന്നെ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.

Related posts