ഷൊർണൂർ: വിദേശമദ്യ വില്പന ഷോ പ്പിലേക്ക് കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ഹർത്താലിനോടനുബന്ധിച്ച് കുളപ്പുള്ളിയിലെ വിദേശ മദ്യവില്പനശാല എറിഞ്ഞു തകർത്ത സംഭവത്തിലാണ് ഒരാളെ പോലീസ് അറസ്റ്റുചെയ്തത്. കുളപ്പുള്ളി കല്ലിപ്പാടം താഴത്തേതിൽ രാമചന്ദ്രനെയാണ് (49) പോലീസ് അറസ്റ്റുചെയ്തത്.
ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ വിദേശ മദ്യവില്പന ശാലയുടെ ജനൽ ചില്ലുകൾ ഉൾപ്പെടെ എറിഞ്ഞു തകർക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്. കല്ലെറിഞ്ഞതിനെ തുടർന്ന് വില്പന നിർത്തിവയ്ക്കേണ്ടി വന്നതിനാൽ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.