കോട്ടയം: ജില്ലയിൽ ബിജെപി വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്‍റിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയത്ത് വെള്ളിയാഴ്ച ബിജെപി ഹർത്താൽ; ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്‍റിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
