തിരവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ. ബിജെപിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടന്ന ബിജെപി മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.