കോട്ടയം: പോലീസ് ചോദ്യം ചെയ്യലിനു വിധേയരായ ദന്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കിൽ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. ഇതിനിടെ ദന്പതികളുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ആത്മഹത്യക്ക് കാരണം സിപിഎം നഗരസഭാ അംഗം സജികുമാറാണെന്ന് ഇതിൽ പറയുന്നു.