കോഴിക്കോട്: ശബരിമല വിഷയത്തിൽ തിങ്കളാഴ്ച്ച നടക്കുന്ന ഹർത്താലിന് ഹനുമാൻ സേന കേരളയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സംസ്ഥാന സുരക്ഷ പ്രമുഖ് പീടികകണ്ടി മുരളീകുമാർ. ഹർത്താൽ ഹിന്ദു സഘംടനകൾ ആഹ്വാനം ചെയ്തതാണ്.
ഇതിന് ഹനുമാൻ സേനയുടെ പൂർണ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഒരു ജന വിഭാഗത്തിന്റെ വികാരമാണ് ഇത്തരത്തിലുള്ള സമരത്തിലേക്ക് സേനയെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഹർത്താലിന് ആർഎസ്എസ് ആയോ ഹിന്ദു സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്ന് ആർഎസ്എസ് പ്രാന്ത്കാര്യവാഹ് പി. ഗോപാലൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു.
ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനമെന്ന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ലെന്നും പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നുമാണ് ഗോപാലൻകുട്ടി ഇന്നലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.
ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഗോപാലൻകുട്ടി ആവശ്യപ്പെട്ടിരുന്നു