കൊച്ചി: സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും ഹർത്താൽ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി. 2017 ഒക്ടോബർ 16 ന് യുഡിഎഫ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ആഹ്വാനം നൽകിയ രമേശ് ചെന്നിത്തലയിൽനിന്നും ഈടാക്കാനാവില്ല. സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാടപ്പള്ളി പഞ്ചായത്തംഗം സോജൻ പവിയാനിയോസ് ആണ് ഹർജിയി നൽകിയത്.