ഇടുക്കി: കെഎസ്യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടുക്കിയ വെള്ളിയാഴ്ച കോണ്ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിന്റെ പേരിൽ രാവിലെ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് കെഎസ്യു നടത്തിയ മാർച്ചിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ 25 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു