അടിമാലി: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താർ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കുക, മേഖലയിൽ ഒരു ചെയിൻപോലും ഒഴിവാക്കാതെ എല്ലാവർക്കും പട്ടയം നൽകുക, ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളവരിൽ അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക, ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഉൗർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യൾ ഉന്നയിച്ചാണ് ഹർത്താൽ.