കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ 28-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകനും കണ്‍വീനർ അലക്സ് കോഴിമലയും അറിയിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
ഇടുക്കിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാസമ്മേളനം തുടങ്ങുന്ന 28ന് രാവിലെ പത്തുമുതൽ റോഷി അഗസ്റ്റിൻ എംഎൽഎ നിയമസഭയ്ക്കു മുന്നിൽ ഉപവസിക്കും.