കൊട്ടാരക്കരയില്‍ ഗോരക്ഷകര്‍ ഇറച്ചി വ്യാപാരികളെ മര്‍ദിച്ചെന്ന വ്യാജ ചാനല്‍ വാര്‍ത്ത ഒരു നാടിന്റെ സമാധാനം കെടുത്തുന്നു, സംഭവം ആളിക്കത്തിച്ച് ചില സംഘടനകള്‍, കൊട്ടാരക്കരയില്‍ സൈനികന്റെ വീട് അടിച്ചുതകര്‍ത്തു

നെടുവത്തൂര്‍ മണ്ഡലത്തിലെ പവിത്രേശ്വരം പഞ്ചായത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലും ബിജെപിപ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയോ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയോ ചെയ്തിട്ടില്ല.പുത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ 28ന് കന്നുകാലികളുമായി വാഹനത്തില്‍ പോയ ഇറച്ചി വ്യാപാരിക്കു നേരെ കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റില്‍ വെച്ച് ആക്രമണം നടന്നിരുന്നു. ഇതില്‍ ഇറച്ചി വ്യാപാരി ജലാലുദീനും സഹായികളായ ജലീല്‍, സാബു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

ശശിധരന്റെ മകന്‍ സൈനികനായ വിഷ്ണുവും സുഹൃത്ത് ഗോകുല്‍.ജി.പിള്ളയും ഈ കേസില്‍ ഒന്നും രണ്ടും പ്രതികളാണ്. ഇവരിപ്പോള്‍ റിമാന്റിലാണ്. ഇവരുടെ ജാമ്യാവശ്യത്തിന് ശശിധരനും ബന്ധുക്കളും പോയിരുന്ന സമയത്താണ് വീടിനു നേരെ ആക്രമണമുണ്ടായത്.

ഈ സംഭവം ചില ചാനലുകള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലി കച്ചവടക്കാരെ മതത്തിന്റെ പേരില്‍ ആക്രമിച്ചെന്ന തരത്തില്‍ വാര്‍ത്ത വന്നതോടെ ചില മത മൗലികവാദ സംഘടനകള്‍ സംഭവത്തില്‍ ഇടപെടലുകള്‍ നടത്തുകയും പിന്നീടത് വലിയ സംഘര്‍ഷമായി കലാശിക്കുകയുമായിരുന്നു.

പുത്തൂര്‍ തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തില്‍ ശശിധരന്റെ വീടിനു നേരെ ഇന്നലെ ഉച്ചയോടെമുഖം മൂടി ആക്രമണമുണ്ടായത്. വീടിന്റെ കതകുകളും ജന്നലുകളും അടിച്ചു തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ശശിധരന്റെ ഭാര്യ സുഭദ്രാമ്മക്കു പരിക്കേല്‍ക്കുകയുമുണ്ടായി.

Related posts