പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു കല്ലെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ കേസ്.ബൈക്കുകളിലെത്തി കല്ലേറ് നടത്തി രണ്ട് ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ സംഭവത്തിലാണ് കേസ്. ഇന്നലെ രാവിലെ 5.45നും ആറിനുമാണ് എടാട്ട് കോളജ് സ്റ്റോപ്പിന് സമീപം വെച്ച് ബസുകള്‍ക്ക് കല്ലേറുണ്ടായത്.
പത്തനംതിട്ട-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ എക്സപ്രസിനും കോട്ടയം-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനും നേരെയാണ് കല്ലെറിഞ്ഞത്. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ ഡ്രൈവര്‍ പെട്ടിക്കുണ്ട് ചാനടുക്കത്തെ കെ.സുരേന്ദ്രനാണ്(41)സംഭവത്തില്‍ പരിക്കേറ്റത്.