കോട്ടയം: ജില്ലയിൽ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് നാളെ സിഎസ്ഡിഎസ് കോട്ടയം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഹർത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജനറൽ സെക്രട്ടറി എം.എസ്. സജൻ എന്നിവർ അറിയിച്ചു. ഹർത്താലിൽ നിന്നും പാൽ, പത്രം, ആശുപത്രി, ശബരിമല തീർഥാടകർ, വിവാഹസംഘങ്ങൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കോട്ടയത്ത് നാളെ ഹർത്താൽ; പാല്,പത്രം, ശബരിമല തീര്‍ഥാടകര്‍, വിവാഹ സംഘങ്ങള്‍ എന്നിവരെ ഹര്ത്താ ലില്‍ നിന്നും ഒഴിവാക്കി
