ചവറ: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പിഎസ്സി പരീക്ഷ കണക്കിലെടുത്താണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് എസ്ഡിപിഐ അറിയിച്ചു. ഹർത്താലിനു പകരം സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം.
ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.