പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ല; തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്നും ഒഴിവാക്കണമെന്ന് വ്യാപാരികൾ

കൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ലാത്ത ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാനേ ഹർത്താലുകൊണ്ട് ഉപകരിക്കുകയുള്ളുവെന്ന് വ്യാപാരി വ്യവസായി സമിതി അംഗങ്ങ.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫാണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രിക്കുന്നത്. രാ​വി​ലെ ആറ് മു​ത​ൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. യുഡിഎഫ് നേതൃത്വവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് കോൺഗ്രസ് നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

Related posts