കോഴിക്കോട്: ജിഎസ്ടി , വ്യാപാരമാന്ദ്യം തുടങ്ങിയവ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ഹോട്ടല്‍മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അടിക്കടിയുള്ള ഹര്‍ത്താലുകളെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്. വേനലവധി ആയതോടെ ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വിനും ഹര്‍ത്താലുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഹര്‍ത്താലുകളില്‍നിന്നും പാല് , പത്രം, മെഡിക്കല്‍ഷോപ്പ് എന്നിവ ഒഴിവാക്കുന്നതുപോലെ ഹോട്ടല്‍ , റസ്റ്റോറന്റ് മേഖലയെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും പ്രസ്താവനയില്‍ അറിയിച്ചു.