സ്വന്തം ലേഖകന്‍
കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടവരെ പിടിക്കാന്‍ പോലീസ്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിടവും അത് ഷെയര്‍ ചെയ്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഹര്‍ത്താല്‍ മറവില്‍ വ്യാപകഅക്രമം അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ചില മുസ്ലിം തീവ്രവാദസംഘടനകളാണ് ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തെത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. പലയിടത്തും ഭീഷണിയുടെ സ്വരമായിരുന്നു ഹര്ത്താല്അനുകൂലികള്ക്ക്.
അക്രമം നടന്ന പ്രദേശങ്ങളില്‍ സിസിടിവി കാമറകള്‍ പരിശോധിച്ച് ഇവര്‍ക്കെതിരേ നടപടിയെടുക്കാനും ഇവര്‍ എതു സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം പരിശോധിക്കാനും ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമാനമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ക്കും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് നാട്ടില്‍ അക്രമം നടത്താമെന്ന സ്ഥിതിവിശേഷം പോലീസിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന അവസ്ഥയില്‍ പോലും തങ്ങളെ കസ്റ്റഡിയില്‍ എടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ഒരു വിഭാഗംശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലബാറിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നതെന്നത് മുസ്ലിം തീവ്രവാദസംഘടനകള്‍ക്ക് ഇതിനു പിന്നിലുള്ള പങ്ക് വ്യക്തമാക്കുന്നതായി പോലീസ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 200ഓളം പേരെയാണ്പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരേസമയത്ത് വിവിധ ഭാഗങ്ങളില്‍ അക്രമം അരങ്ങേറുകയായിരുന്നു.
ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. ഒരു ഹര്‍ത്താലിനോടും വലിയ രീതിയില്‍ പ്രതികരിക്കാത്ത കോഴിക്കോട് മുഖദാറിലെ കടകള്‍ പോലും ഇന്നലെ അടച്ച സംഭവവും പോലീസ് ഗൗരവമായി കാണുന്നു.
ജമ്മു കാഷ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സോഷ്യല്‍മീഡിയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങള്‍വഴി ഹര്‍ത്താല്‍ പ്രചാരണം ശക്തമായതോടെയാണ് അക്രമം അരങ്ങേറിയത്.