പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മാലിന്യനിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മാലിന്യങ്ങൾ സംസ്കരിക്കുന്നതുമായി ഉണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഹർബറിനു സമീപമുള്ള യാഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനിയിരുന്നു നഗരസഭയുടെ പദ്ധതി.
എന്നാൽ ഇത് മുസ്ലിംലീഗ് പ്രവർത്തകർ തടയുകയും റോഡ് ഉപരോധിക്കുകുയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ ലീഗ് കൗൺസിലർ ഉൾപ്പെടെ 15ഓളം പേർക്കു പരിക്കേറ്റിരുന്നു.