തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ഹർത്താൽ. ശബരിമല കർമസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
സംസ്ഥാന സർക്കാർ ഭക്തരെ വഞ്ചിച്ചതായി ശബരിമല കർമസമിതി നേതാവ് കെ.പി ശശികല പറഞ്ഞു. മുഖ്യമന്ത്രി രാജിവച്ച് ഹൈന്ദവരോട് മാപ്പ് പറയണം. യുവതികളെ ഒളിച്ചുകടത്തിയ മുഖ്യമന്ത്രി ഭീരുവും വഞ്ചകനുമാണെന്ന് ശശികല പറഞ്ഞു.
ബിജെപി സംസ്ഥാന വ്യാപകമായി രണ്ടു ദിവസത്തെ പ്രതിഷേധത്തിനും ആഹ്വാനം നൽകിയിട്ടുണ്ട്.