ശബരിമല സ്ത്രീപ്രവേശനം; തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ശിവസേന; രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്.ഭുവനചന്ദ്രൻ വാർത്താ സമ്മേളനത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

മറ്റു മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ശിവസേന വ്യക്തമാക്കി. ആർഎസ്എസിന് മറ്റ് അജണ്ടകൾ ഉള്ളതുകൊണ്ടാണ് അവർ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്.

ക്ഷേത്രത്തിന്‍റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും അനുവദിച്ചിട്ടില്ല. ശബരിമല വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.

Related posts