കോട്ടയം: സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹർത്താലെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം. ഇന്നു രാവിലെ മുതലാണ് പ്രമുഖ ചാനലിന്റെ സ്ക്രോൾ ഉൾപ്പെടെ നാളെ യുഡിഎഫ് ഹർത്താലെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താലെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാഷ്ട്രദീപികയോട് പറഞ്ഞു.
നാളെ ഹർത്താലെന്ന് സോഷ്യൽ മീഡിയ, ഇല്ലെന്ന് യുഡിഎഫ്..! സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് നാളെ യുഡി എഫ് ഹർത്താലെന്നത് തെറ്റായ പ്രചരണമെന്ന് ജോഷി ഫിലിപ്പ്
