ചേർത്തല: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലിനെതിരെ സമുദ്രോല്പന്ന മേഖലയിലെ വ്യവസായികൾ ആഹ്വാനം ചെയ്തിരുന്ന അടച്ചുപൂട്ടൽ സമരം പിൻവലിച്ചു. ഹർത്താലുകളിൽ നിന്നും സമുദ്രോല്പന്ന മേഖലയെ ഒഴിവാക്കണമെന്നാവശ്യപെട്ടായിരുന്നു സംസ്ഥാന വ്യാപകമായി 23 മുതൽ സമരം പ്രഖ്യാപിച്ചിരുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികൾ ചർച്ചകൾക്കു തയാറാകുകയും. എ.എം ആരിഫ് എംഎൽഎ വിഷയത്തിൽ ഇടപെട്ടു നടത്തിയ ചർച്ചകളെയും തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ചേന്പർ ഓഫ് കേരള സീഫുഡ് ഇൻസ്ട്രി സംസ്ഥാന പ്രസിഡന്റ് വി.പി ഹമീദ് അറിയിച്ചു.
തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ മൂലം സമുദ്രോല്പന്ന മേഖലയിൽ കോടികളുടെ നഷ്ടമുണ്ടാകുന്നതായാണ് വ്യവസായികളുടെ പരാതി. മത്സ്യ സംസ്കരണ സ്ഥാപനങ്ങളും കയറ്റുമതി സ്ഥാപനങ്ങളും ഐസ് പ്ലാന്റുകൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും അടച്ചിടാനായിരുന്നു തീരുമാനം.