മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഹാർദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയ വാർത്ത ആരാധകർക്കും നാട്ടിലും സർപ്രൈസ് ആണ് സമ്മാനിച്ചത്. എന്നാൽ, വീട്ടുകാർപോലും സർപ്രൈസിലാണ് മകന്റെ വിവാഹനിശ്ചയ വാർത്ത കേട്ടതെന്നതാണ് രസകരം.
ഹർദിക്കിന്റെ അച്ഛൻ ഹിമാൻഷു പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും മകനും തമ്മിലുള്ള വിവാഹനിശ്ചയം അറിഞ്ഞിരുന്നില്ലെന്ന് ഹിമാൻഷു വ്യക്തമാക്കി.
നടാഷ സ്റ്റാൻകോവിച്ചും മകനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, നിരവധി തവണ കണ്ടിട്ടുണ്ട്, നടാഷ നല്ല പെണ്‍കുട്ടിയാണ്. പക്ഷേ, വിവാഹ നിശ്ചയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല- ഹിമാൻഷുവിന്റെ പ്രതികരണം ഇതായിരുന്നു.