യുഎസ്: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയിലെ സർവകലാശാലകളിൽ തുടരുന്നതിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ പലസ്തീൻ പതാക ഉയർത്തി.
സംഭവത്തെ സർവകലാശാല നയത്തിന്റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാർവാർഡ് വക്താവ്, ഇതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്കനടപടിക്ക് വിധേയരാകുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 18ന് നടന്ന കൂട്ട അറസ്റ്റുകൾക്കുശേഷം രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900 അടുത്തെത്തി.