ഏറെ നാള് ഒരുമിച്ചു ജീവിച്ച ശേഷമാണ് കമല്‍ഹാസനും ഗൗതമിയും ഒരു സുപ്രഭാതത്തില്‍ വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ഈ തീരുമാനം ഇവരുടെ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. എന്നാല്‍ വേര്‍പിരിയലിന്റെ പിന്നിലെ കാരണങ്ങള്‍ ആര്‍ക്കുമറിയില്ലായിരുന്നു.എന്നാല്‍ കമല്‍ എന്നും തന്റെ മകളെ അവഗണിച്ചിരുവെന്നും ഇതാണ് തന്നെ കമലില്‍ നിന്നും അകറ്റിയതെന്നുമാണ് ഗൗതമി ഇപ്പോള്‍ തുറഞ്ഞു പറഞ്ഞിരിക്കുന്നത്. ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടിയാണെന്നും ഗൗതമി പറയുന്നു.
കമലിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞപ്പോള്‍ തന്റെ മകള്‍ സുബ്ബലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാഞ്ഞതില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും ഗൗതമി പറഞ്ഞു. സ്വന്തം മക്കളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കമല്‍ സുബ്ബലക്ഷ്മിയെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നെന്നും ഗൗതമി ആരോപിച്ചു. എന്റെ മകള്‍ക്കു ഞാന്‍ മാത്രമേ ഉള്ളൂ എന്ന് അപ്പോള്‍ മനസിലായിയെന്നും മകളെ കൈപിടിച്ചുയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഗൗതമി പറയുന്നു.