ഹ​സീ​ന​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്. ഇ​ന്ത്യ​യി​ൽ താ​ത്കാ​ലി​ക അ​ഭ​യം തേ​ടി​യ ഹ​സീ​ന​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​ക്ക് ന​യ​ത​ന്ത്ര​ക്കു​റി​പ്പ് കൈ​മാ​റി.

വി​ദ്യാ​ർ​ഥി​പ്ര​ക്ഷോ​ഭ​ത്ത​ത്തു​ട​ർ​ന്ന് രാ​ജ്യം​വി​ട്ട ഹ​സീ​ന (77) ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഹ​സീ​ന​യ്ക്കും മ​ന്ത്രി​മാ​ർ​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി ഹ​സീ​ന​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് തൗ​ഹി​ദ് ഹു​സൈ​ൻ അ​റി​യി​ച്ചു. ധാ​ക്ക​യും ഡ​ൽ​ഹി​യും ത​മ്മി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി നി​ല​വി​ലു​ണ്ടെ​ന്നും അ​തി​നാ​ൽ ഹ​സീ​ന​യെ കൈ​മാ​റു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നു​മാ​ണു ബം​ഗ്ലാ​ദേ​ശി​ന്‍റെ വാ​ദം.

ഹ​സീ​ന​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​യ​ത​ന്ത്ര​ക്കു​റി​പ്പ് ല​ഭി​ച്ചു​വെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. എ​ന്നാ​ൽ, കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

Related posts

Leave a Comment