കോട്ടയം: ഹാഷിം – ഹബീബ ദമ്പതികളുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വ്യാപിപ്പിക്കണമെന്നും വിദഗ്ധസംഘത്തെ നിയോഗിക്കുന്നതിനു സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാഷിം – ഹബീബ ദന്പതികളുടെ ബന്ധുക്കളെയും വിവിധ കക്ഷിനേതാക്കളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. എസ്. അൻസാരി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന, ബിജു പുന്നത്താനം, എം.പി. സന്തോഷ് കുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി, താഹാ മൗലവി, പ്രശാന്ത് രാജൻ, ടി.എൻ. ഹരി, ടി.സി. റോയ്, ടി.എം. ജോസഫ്, ജോണി ജോസഫ്, ടോം കോര, സനൽ കാണക്കാരി, അജീഷ് ഐസക്, ലിബിൻ ഐസക്, സാബു പുളിമൂട്ടിൽ, ഹബീബയുടെ അമ്മ സുഹറാ ബീവി, സഹോദരൻ പി.എ. ഷിഹാബുദീൻ എന്നിവർ പ്രസംഗിച്ചു.