കൊല്ലം: നാലു വർഷം മുന്പ് വീടുവിട്ടിറങ്ങിയ ഹാഷിമിനെ കൂട്ടിക്കൊണ്ട ു പോകാനായി മകൻ നാസറും സഹോദരൻ റഹീമും എസ്എസ് സമിതിയിലെത്തി.
കൊട്ടിയം മുസ്ലീം പള്ളിയിൽ അവശ നിലയിൽ കണ്ടതിനെത്തുടർന്ന് 2018 ഓഗസ്റ്റ് ഒന്നിന് കൊട്ടിയം പോലീസാണ് ഹാഷിമിനെ െ എസ്എസ് സമിതിയിൽ കൊണ്ട ു വന്നത്.
ആംഗ്യ ഭാഷയിൽ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഇയാൾക്ക് സംസാര ശേഷി ഇല്ല എന്നാണ് പോലീസും സമിതി അധികൃതരും കരുതിയിരുന്നത്.
ആരോടും മിണ്ടാതെ ഇതേ നിലയിൽ രണ്ട ുവർഷം തുടർന്ന ഹാഷിം യാദൃശ്ചികമായി സമീപത്തുണ്ടായിരുന്ന ആളോട് സംസാരിച്ചതിനെത്തുടർന്നാണ് സംസാരശേഷിയുണ്ടെന്ന് എസ്എസ് സമിതി അധികൃതർക്ക് മനസ്സിലായത്.
തുടർന്ന് ഹാഷിമുമായി നടത്തിയ സംഭാഷണത്തിൽ സ്വന്തം സ്ഥലം തിരുവനന്തപുരം ബീമാപള്ളിയാണെന്നും, മുന്പ് ചാലയിൽ ചായക്കട നടത്തിയിരുന്നുവെന്നും പറഞ്ഞു.
ഏക മകൻ നാസർ വിദേശത്താണെന്നും, ഭാര്യ തിത്തിയും പെണ്മക്കളായ റസീന, തബീല, ഫാസില എന്നിവർ തിരുവനന്തപുരം ബീമാപള്ളി പരിസരത്ത് ഉണ്ടെന്നും അറിയിച്ചു.
തുടർന്ന് ഹാഷിം മുന്പ് ജോലിചെയ്തിരുന്ന ബീമാപള്ളി കുരുവി ഹോട്ടൽ ഉടമയുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വർഷം മുന്പ് മക്കളെ കണ്ടെത്തിയിരുന്നു.
ഹാഷിം എസ്എസ് സമിതിയിൽ ഉണ്ടെന്നുള്ള വിവരം അറിഞ്ഞിട്ടും മിക്കപ്പോഴും വീട് വിട്ട് പോവുകയും ഭാര്യയും മക്കളുമായി വഴക്കിടുകയും ചെയ്യുന്ന ഇയാളെ കൂട്ടിക്കൊണ്ട ു പോകാൻ വീട്ടുകാർ താല്പര്യം കാണിച്ചിരുന്നില്ല.
ഭാര്യയേയും മക്കളെയും വിവരം അറിയിച്ചിട്ടും കൂട്ടിക്കൊണ്ട ു പോകാനായി ആരും വരാത്തതിൽ ദുഃഖിതനായി ഇരിക്കവെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം മകന്റെ ഫോണ് വിളി എത്തുന്നത്.
എസ്എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഇയാൾക്ക് യാത്രയയപ്പ് നൽകി.