നെയ്യാറ്റിന്‍കര: ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് തിരുമല ടി.സി 8/682 (1) സുപ്രീം വീട്ടിൽ അൽത്താഫ് (40) പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 296 ഗ്രാം ഹാഷിഷ് ഓയിലും കാറും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ കൈയില്‍ നിന്നും കണ്ടെടുത്ത ഹാഷിഷ് ഓയിലിന് വിപണിയിൽ ഒന്നര ലക്ഷം രൂപ വിലയുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, പ്രിവന്റീവ് ഓഫീസർ പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, ഹർഷകുമാർ, അഖിൽ, അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.