ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ ഷമിയുടെ കുടുംബജീവിതം കഴിഞ്ഞ കുറേ നാളുകളായി അസ്വസ്ഥമാണ്. ഭാര്യ ഹസിന് ജഹാനുമായുള്ള പ്രശ്നങ്ങള്‍ പല വിവാദത്തിനും വഴിവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന് ജഹാന് രംഗത്തെത്തിയിരിക്കുകയാണ്. ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്റെ അവകാശവാദം.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹസിന് ഷമിക്കെതിരെ രംഗത്തു വന്നത്. ഈയിടെയാണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന് ജഹാന് പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’ പോസ്റ്റിലൂടെ ഹസിന് പറയുന്നു.